തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. സെക്രട്ടറിയേറ്റിൽ വൈകീട്ട് നാല് മണിക്കാണ് യോഗം. മുനമ്പം തർക്കത്തിൽ ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നത് സർക്കാർ പരിഗണിക്കും. ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോർഡ് തീരുമാനത്തിന് എതിരെ ഫാറൂഖ് കോളജ് വഖഫ് ട്രൈബ്യൂണലിൽ നൽകിയ കേസിൽ കക്ഷി ചേരുന്ന കാര്യവും സർക്കാർ പരിഗണിക്കും എന്നാണ് വിവരം.
ഡിജിറ്റൽ സർവേ സംബന്ധിച്ച് ഈ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും.ഭൂമിയില്‍ ആര്‍ക്കൊക്കെ കൈവശാവകാശം ഉണ്ടെന്ന് ഉള്‍പ്പെടെ സര്‍വേയിലൂടെ അറിയണമെന്ന് വഖഫ് ബോര്‍ഡ് ഉള്‍പ്പെടെ ആവശ്യമുന്നയിച്ചിരുന്നു. 614 കുടുംബങ്ങൾക്കാണ് മുനമ്പത്ത് ഭൂമിയുടെ റവന്യു അവകാശങ്ങൾ നഷ്ടമായത്.