വാഷിംഗ്ടണ്‍ : നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വൈറ്റ്ഹൗസില്‍ സ്വീകരിച്ച് ജോ ബൈഡന്. അടുത്ത വര്‍ഷം ജനുവരി 20 ന് സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാവുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. 2020ലെ അധികാര കൈമാറ്റത്തില്‍ ബൈഡന് വൈറ്റ് ഹൗസില്‍ സ്വീകരണമൊരുക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല.
വിശ്വസ്തരെ ഒപ്പം നിര്‍ത്തിയാണ് ഡൊണാള്‍ഡ് ട്രംപ് കാബിനറ്റ് പ്രഖ്യാപിച്ചത് . മാര്‍ക്കോ റൂബിയോ പുതിയ വിദേശ കാര്യ സെക്രട്ടറിയാകും. ഫ്ലോറിഡയില്‍ നിന്നുള്ള യു എസ് സെനറ്ററാണ് റൂബിയോ. ഈ പദവിയില്‍ എത്തുന്ന ആദ്യ ലറ്റിനോ വംശജന് കൂടിയാണ് മാര്‍ക്കോ റൂബിയോ.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് കൂറുമാറിയ തുള്‍സി ഗാബാര്‍ഡാണ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് ഈയിടെ കൂറുമാറിയ മുന്‍ ഡെമോക്രാറ്റ് ജനപ്രതിനിധിയാണ് ഗാബാര്‍ഡ്.അറ്റോര്‍ണി ജനറല്‍ പദവിയിലേക്ക് എത്തുന്നത് മാറ്റ് ഗേറ്റ്സാണ് .