തിരുവനന്തപുരം: ഡിസംബർ 15ന് തിരുവനന്തപുരത്ത് നടക്കുന്ന കെഎൽസിഎ സംസ്ഥാന സമ്പൂർണ്ണ സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം തിരുവനന്തപുരം അതിരൂപത വികാരി ജനറൽ യൂജിൻ പെരേര നിർവ്വഹിച്ചു.
കേരള ലത്തീൻ കത്തോലിക്കാ സഭാ ദിനാചരണത്തിന്റെ ഭാഗമായാണ് സമ്പൂർണ്ണ സമ്മേളനം സംഘടിപ്പിക്കുന്നത്. അവകാശങ്ങൾക്കും നീതി നിഷേധത്തിനും എതിരെ ഒക്ടോബർ, നവംബർ മാസങ്ങളിൽ കേരളത്തിലെ
എല്ലാ ലത്തീൻ കത്തോലിക്ക ദേവാലയങ്ങളിലും സംഘടിപ്പിക്കുന്ന ജനജാഗരം സമ്മേളനങ്ങളുടെ സമാപനമായാണ് കെഎൽസിഎയുടെ നേതൃത്വത്തിൽ ഡിസംബർ 15ന് തിരുവനന്തപുരത്ത് സമ്പൂർണ സമ്മേളനം സംഘടിപ്പിക്കുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സമുദായംഗങ്ങൾ സംബന്ധിക്കും.
ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുക, ശുപാർശകൾ നടപ്പിലാക്കുക, വിഴിഞ്ഞം സമരത്തിലെ കേസുകൾ പിൻവലിക്കുക, മുതലപ്പൊഴി ഹാർബർ ശാസ്ത്രീയ പരിഹാരം ഉണ്ടാക്കുക, മുനമ്പം ഭൂമി പ്രശ്നത്തിൽ ഭൂ ഉടമകളുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കുക, കടൽ ഭിത്തി നിർമ്മാണം നടത്തി തീരം സംരക്ഷിക്കുക, സമുദായ സർട്ടിഫിക്കറ്റ് വിഷയം പരിഹരിക്കുക, ദളിത് ക്രൈസ്തവരുടെ സംവരണ വിഷയം പരിഹരിക്കുക എന്നിങ്ങനെ സമുദായം നേരിടുന്ന നിരവധി വിഷയങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഡിസംബർ 15 ലെ സമ്മേളനം സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ വിജയത്തിനായി കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ ഷെറി ജെ തോമസ് ചെയർമാനും ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി ജനറൽ കൺവീനറുമായി വിപുലമായ സംഘാടക സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്.
സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി തിരുവനന്തപുരം അതിരൂപത മെത്രാസന മന്ദിരത്തിൽ ചേർന്ന കെആർഎൽസിസി എക്സിക്യൂട്ടീവ് അംഗങ്ങളുടെയും കെഎൽസിഎ ഭാരവാഹികളുടെയും യോഗത്തിൽമോൺ.യൂജിൻ പെരേര, കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ, വൈസ് പ്രസിഡൻ്റുമാരായ ജോസഫ് ജൂഡ്,
സിസ്റ്റർ ജൂഡി വർഗീസ്, കെആർഎൽസിസി സെക്രട്ടറിമാരായ
മെറ്റിൽഡ മൈക്കിൾ , പ്രബലദാസ്, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി
ബിജു ജോസി കരിമാഞ്ചേരി,ട്രഷറർ രതീഷ് ആൻറണി,തിരുവനന്തപുരം അതിരൂപത പ്രസിഡൻറ് പാട്രിക്ക് മൈക്കിൾ,സംസ്ഥാന വൈസ് പ്രസിഡൻറ്മാരായ ജോസഫ് കുട്ടി കടവിൽ സാബു കാനയ്ക്കപ്പള്ളി, സെക്രട്ടറിമാരായ പൂവം ബേബി,ഹെൻട്രി വിൻസൻ്റ് ,ഫോറം കൺവീനർമാരായ
TA ഡാൽഫിൻ,അനിൽ ജോൺ ആൽഫ്രഡ് വിൽസൺ, നിക്സൺ ലോപ്പസ്, സുരേഷ് സേവ്യർ, പ്രകാശ് പി, അന്ന റീത്ത, ഷാജി മാർട്ടിൻ, ആൻറണി ഗ്രേഷ്യസ് എന്നിവർ പ്രസംഗിച്ചു