മുനമ്പം: മുനമ്പം റിലേ നിരാഹാര സമരം മുപ്പത്തിഒന്നാം ദിനത്തിലേക്ക് കടന്നു. മുപ്പതാം ദിനത്തിലെ നിരാഹാര സമരം കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ ആന്റണി സേവ്യർ തറയിൽ സിപി നിർവ്വഹിച്ചു.
പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചു പുരയ്ക്കൽ അഭിസംബോധന ചെയ്തു സംസാരിച്ചു. മുനമ്പം ജനതയ്ക്ക് നീതി ലഭിക്കും വരെ ഈ ജനതയോടൊപ്പം നിലകൊള്ളുമെന്ന് ബിഷപ്പ് ഉറപ്പ് നല്ല. ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി,കൺവീനർ ജോസഫ് ബെന്നി എന്നിവർ സന്നിഹിതരായിരുന്നു.
മുപ്പതാം ദിനത്തിൽ നിരാഹാരമിരുന്നത് പ്രദേശവാസികളായ മേരിആന്റണി,ലിസി ആന്റണി,സ്മിത ബെന്നി,സിമി റോമി ,ഷാലി ജോസി ,റീന പോൾ ,ഷിജു അംബ്രോസ്,ഷിനി ബെൽ ബൻ,ആന്റണി തോമസ്,കുഞ്ഞുമോൻ ആന്റണി,ആൻസി ജോബി എന്നിവർ ആയിരുന്നു.
സമരത്തിന് ഐക്യദാർഢ്യവുമായി കോതമംഗലം രൂപതാ കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ ദേവാലയ വികാരി ഫാ റോബിൻ പടിഞ്ഞാറേക്കാട്ടു, കർത്തേടം സെന്റ്.ജോർജ്ജ് ഇടവക വികാരി ഫാ.ഫ്രാൻസിസ് ഡിക്സൺ ഫെർണ്ണാണ്ടസ്, സഹ വികാരി ഫാ ഇമ്മാനുവൽ എസ്, ബി സി സി അംഗം മാത്യു റോയ്, കെഎൽസിഎ വരാപ്പുഴ അതി രൂപത വൈസ് പ്രസിഡന്റ് റോയ് ഡിക്കൂഞ്ഞ, പാരിഷ് കൗൺസിൽ സെക്രട്ടറി ടോമി ചെറുകോടത്ത്, ബിജെപി ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടി,
ആർഎസ്പി സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ, ഷിബു ബേബി ജോൺ, ആർഎസ്പി എറണാകുളം ജില്ലാ സെക്രട്ടറി ജോർജ്ജ് സ്റ്റീഫൻ, ആർഎസ്പി കേന്ദ്ര കമ്മറ്റി അംഗം അഡ്വ പി ജി പ്രസന്നകുമാർ, ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ പി ശശികല ടീച്ചർ,സംസ്ഥാന സെക്രട്ടറി ഇ ജി മനോജ്, എം സി സാബു ശാന്തി, മുനമ്പം തരകൻസ് കോഡിനേഷൻ ചെയർമാൻ തമ്പി കെ എസ്, കൺവീനർ സ്വാതിഷ് പി.എ, പ്രഷ് ഫിഷ് ട്രേഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ശൂലപാണി ചെമ്മങ്ങാട്ട്, തരകൻസ് അസോസിയേഷൻ പ്രസിഡന്റ് സനൽ ആലിൽ, സെക്രട്ടറി കെ ബി രാജീവ് കുഴുപ്പിള്ളിൽ, ട്രഷറർ കെ.കെ. പുഷ്ക്കരൻ, തരകൻ സ്സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് സുജോയ്., വഖഫ് അധിനിവേശ ഇരകളായ കൊടുങ്ങല്ലൂർ കൂളി മുട്ടം പ്രദേശ വാസികൾഎന്നിവർ പ്രസംഗിച്ചു