ഡര്ബന്: ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ. മലയാളി താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ 61 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ പടുത്തുയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141 റണ്‍സില്‍ പുറത്തായി.
മൂന്ന് വിക്കറ്റുകള്‍ വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ് എന്നിവരാണ് മത്സരത്തില്‍ പ്രോട്ടീസിനെ കറക്കി വീഴ്ത്തിയത്. ആവേശ് ഖാൻ രണ്ടും അര്‍ഷ്ദീപ് സിങ് ഒരു വിക്കറ്റും സ്വന്തമാക്കി. ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്താൻ ഇന്ത്യയ്ക്കായി.
