വാഷിംഗ്ടണ്‍ ഡിസി: ലോകം ഉറ്റുനോക്കുന്ന യുഎസ് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട സര്‍വേയിലും മുന്‍തൂക്കം ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് തന്നെയെന്ന് റിപ്പോര്‍ട്ട്.
നിലവിലെ സര്‍വേകളില്‍ കമല ഹാരിസിന് 48.5 ശതമാനമാണ് ഭൂരുപക്ഷമെന്നിരിക്കെ തൊട്ടുപിറകെ ഒരു ശതമാനത്തിന്റെ മാത്രം വ്യത്യാസത്തിലണ് മുന്‍ പ്രഡിസന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ഡൊണാള്‍ഡ് ട്രംപ് ഉള്ളത്. യുഎസ് പുതിയ ഭരണസാരഥിക്കായുള്ള തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും.
യുഎസ് തെരഞ്ഞെടുപ്പിൽ ഇലക്ടറൽ കോളേജ് വോട്ടിനാണ് ജനകീയവോട്ടിനെക്കാൾ പ്രധാന്യം. 538 അംഗ ഇലക്ടറൽ കോളേജിൽ 270 ആണ് കേവലഭൂരിപക്ഷം. ഇതുറപ്പാക്കാൻ നിർണായക സംസ്ഥാനങ്ങളിൽ ശക്തമായ അവസാനഘട്ട പ്രചാരണത്തിലാണ് ഇരുവരും.
ഇതുവരെ ഏഴുകോടിയിലേറെ ആളുകളാണ് മുൻകൂർ വോട്ട് രേഖപ്പെടുത്തിയത്.