മുനമ്പം: മുനമ്പം കടപ്പുറം: നിരാഹാരം ഇരുപത്തിയൊന്നാം ദിനത്തിലേക്ക് .ഇരുപതാം ദിനത്തിൽ കോട്ടപ്പുറം രൂപതാ ചാൻസലർ ഫാ. ഷാബു കുന്നത്തൂർ, ഫിനാൽഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. ജോബി കാട്ടാശ്ശേരി , ഫാമിലി അപ്പോസ്ഥലേറ്റ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി,കിഡ്സ് ഡയറക്ടർ ഫാ. പോൾ തോമസ് കളത്തിൽ,പറവൂർ ഡോൺ ബോസ്കോ ദേവാലയ സഹ വികാരി ഫാ. ബിയോൺ തോമസ്, , ഫാ. ജോസ് ഒളാട്ടുപുറത്ത്,
ശോഭന ഷാജി, റോബിൻ റോയ്, സുരേന്ദ്രൻ തലശ്ശേരി, സാൽവി സാക്സൻ, സെഫന്യ അജി, നീതു സ്മിജു, സ്റ്റെഫിന സ്മിജു, രാധാമണി രാധാകൃഷ്ണൻ, ലിജി ഷാജി, സുനിത ആന്റണി, ഷാലി സനൽ, ശ്യാമിലി ഷമിൽ, സൗമ്യ സുമൻ, അൻസിൽ അറക്കൽ, ആന്റണി വലിയവീട്ടിൽ,എന്നിവർ ആയിരുന്നു നിരാഹാരം ഇരുന്നത്.
കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ,കോട്ടപ്പുറം ബിഷപ്പ് എമരിത്തൂസ് ജോസഫ് കാരിക്കശ്ശേരി, വികാരി ജനറൽ മോൺ റോക്കി റോബി കളത്തിൽ,കോതമംഗലം രൂപതാ യുവ ദീപ്തി കെ സി വൈ എം ഡയറക്ടർ ഫാ. ജോർജ് പീച്ചാനിക്കുന്നേൽ, പ്രസിഡന്റ് ജെറിൻ വർഗീസ് മറ്റു ഭാരവാഹികൾ ,ഫാ. മാനുവൽ കാരിപ്പോട്ട്, തൊടുപുഴ ലിറ്റിൽ ഫ്ലവർ ദേവാലയ വികാരി ഫാ. ജോൺസൻ പാലപ്പള്ളി, ഫാ. ജോസഫ് മാളിയേക്കൽ, കേരള കോൺഗ്രസ് (എം )ജോസ്. കെ. മാണി, തോമസ് ചാഴിക്കാടൻ,സ്റ്റീഫൻ ജോർജ് എന്നിവർ സമരപന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.