ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച് ബോൺ മൗത്ത് . മറ്റൊരു മത്സരത്തിൽ ലിവർപൂൾ 2-1 ന് ബ്രൈറ്റണെ തോൽപ്പിച്ചു . ഇതോടെ പോയിന്റ് ടേബിളിൽ സിറ്റിയെ പിന്തള്ളി ലിവർപൂൾ ഒന്നാമതെത്തി.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ ഇതുവരെ മാഞ്ചസ്റ്റർ സിറ്റിയുടെ തേരോട്ടമായിരുന്നു. തൊട്ടു പിന്നാലെ ലിവർപൂളും. ഇരു ടീമുകളും പത്ത് മത്സരങ്ങളിൽ ഏഴും ജയിച്ചു. 23 പോയിന്റുമായി സിറ്റിയായിരുന്നു ഒന്നാം സ്ഥാനത്ത്.
എന്നാൽ ഇപിഎല്ലിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി സിറ്റിയെ ബോണ്‍മൗത്ത് തോൽപ്പിച്ചു.