തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥ വകുപ്പ്. മന്നാർ കടലിടുക്കിന് മുകളിൽ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ എട്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാല് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
Trending
- വാൻ ഹായ് കപ്പലിൽ വീണ്ടും തീപിടിത്തം;ഭീതി ഒഴിയുന്നില്ല
- ഗോൾഡൻ മെഡോസിന് ശിലാസ്ഥാപനം നടത്തി
- മൊസാംബിക്കിൽ കന്യാസ്ത്രി മഠത്തിൽ ആക്രമണം
- മെക്സിക്കോയിൽ ആദ്യ വനിതാ രൂപത ചാൻസലർ
- പോർച്ചുഗീസ് ഫുട്ബോൾ താരം ഡിയാഗോ ജോട്ടക്ക് ദാരുണാന്ത്യം
- കോസ്റ്റൽ സ്റ്റുഡന്റസ് കൾച്ചറൽ ഫോറം വാർഷിക പൊതുയോഗം
- ത്രില്ലര്‍ ചിത്രവുമായി വിനീത് ശ്രീനിവാസൻ
- ഹിമാചൽ പ്രദേശിൽ കനത്ത മഴ; 37 മരണം