കൊച്ചി: യാക്കോബായ സുറിയാനി സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന്. കാൽ നൂറ്റാണ്ട് തന്റെ കർമ മണ്ഡലമായിരുന്ന പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിനോട് ചേർന്നാണ് ബാവയ്ക്ക് അന്ത്യ വിശ്രമമൊരുക്കുന്നത്.
കബറടക്ക ശുശ്രൂഷകള്‍ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ ആരംഭിക്കും. പ്രാര്‍ഥനാശുശ്രൂഷകള്‍ക്ക് മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് മുഖ്യകാര്‍മികത്വം വഹിക്കും.
പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായി അമേരിക്കയില്‍നിന്നുള്ള മാര്‍ ദിവന്നാസിയോസ് ജോണ്‍ കവാക്, യുകെയില്‍നിന്നുള്ള മാര്‍ അത്താനാസിയോസ് തോമ ഡേവിഡ് മെത്രാപ്പോലീത്തമാരും വിവിധ സഭകളിലെ മെത്രാന്മാരും കബറടക്ക ശുശ്രൂഷകളില്‍ പങ്കെടുക്കും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉള്‍പ്പെടെ ഭരണ, രാഷ്ട്രീയ, സഭാ, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും ഇന്നു ശ്രേഷ്ഠബാവയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ പുത്തന്‍കുരിശിലെത്തും.കബറടക്ക ശുശ്രൂഷകളുടെ ഭാഗമായി അനുശോചന യോഗവും ഉണ്ടാകും.