മലങ്കരസഭയുടെ യാക്കോബ് ബുര്ദാന എന്നറിയപ്പെടുന്ന കിഴക്കിന്റെ ശ്രേഷ്ഠ കാതോലിക്ക ആബൂന് മാര് ബസേലിയോസ് തോമസ് പ്രഥമന് ബാവയുടെ വിയോഗത്തിൽ കെ ആർ എൽ സി ബി സി അനുശോചിച്ചു . ബാവായുടെ വിയോഗത്തിൽ കോഴിക്കോട് രൂപതയുടെ പേരിലും കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ പേരിലും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കെ ആർ എൽ സി ബി സി പ്രസിഡന്റ് ബിഷപ്പ് വർഗീസ് ചക്കാലക്കൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു .
രണ്ടു പതിറ്റാണ്ട് കാലം യാക്കോബ സഭയെ നയിക്കുകയും പഠിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്ത വിശുദ്ധമായ ഒരു വ്യക്തിത്വമാണ് കാതോലിക്കാ ബാവ .എല്ലാവരുമായി നല്ലൊരു ബന്ധം കാത്തുസൂക്ഷിച്ച വ്യക്തി . സഭയിൽ ഐക്യം ഉണ്ടാകുന്നതിന് പ്രവർത്തിച്ച വ്യക്തി .എല്ലാവരെയും ഉൾക്കൊള്ളുവാനും എല്ലാവരെയും സ്വീകരിക്കുവാനുമുള്ള മനസ്ഥിതിയുമായി മുന്നോട്ടു ഇറങ്ങിയ ആത്മീയ നേതാവ് . കത്തോലിക്ക സഭയുടെ എന്നും വലിയ സ്നേഹബന്ധം ഉണ്ടായിരുന്നു അദ്ദേഹത്തിന് .പല വേദികളിൽ വച്ച് അദ്ദേഹത്തെ കണ്ടുമുട്ടുന്നതിനും സംസാരിക്കുന്നതിനും സാധിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന യാക്കോബായ സഭയ്ക്ക് ഞാൻ എല്ലാവിധ അനുശോചനങ്ങളും അറിയിക്കുന്നുവെന്നും ഈ വേർപാടിൽ ദുഃഖിതരായ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും അനുശോചനസന്ദേശത്തിൽ പറയുന്നു .
Trending
- മണിപ്പുരിനെ വീണ്ടെടുക്കാന്
- സുന്ദര ജീവിതം പോലൊരു സിനിമ
- ഉയിര്പ്പിന്റെ രാഷ്രീയം
- അങ്ങനെ റെയില്വേയും തീരുമാനമായി
- ദയയുടെ മാലാഖയ്ക്കു അലിഖാന്റെ സംഗീതാര്ച്ചന
- കരാര് ലഭിക്കാൻ കോടികള് കൈക്കൂലി: അദാനിക്കെതിരെ അമേരിക്കയില് അഴിമതിക്കുറ്റം
- നടൻ മേഘനാഥൻ അന്തരിച്ചു
- മുഖ്യമന്ത്രിയുടെ വാക്കുകൾ കണ്ണീരൊപ്പുന്നതാകണം : ബിഷപ്പ് ഗീവർഗ്ഗീസ് മാർ അപ്രേം