പാലക്കാട് : പാലക്കാട് കല്ലടികോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. കല്ലികോട് അയ്യപ്പന്‍കാവില്‍ വെച്ച് ഇന്നലെരാത്രി 11 മണിയോടെയായിരുന്നു അപകടം.
പാലക്കാട് ഭാഗത്തുനിന്ന് വന്ന കാറും മണ്ണാര്‍ക്കാട് ഭാഗത്തുനിന്ന് വന്ന ലോറിയും തമ്മിലാണ് ഇടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
മരിച്ച അഞ്ച് പേരെയും തിരിച്ചറിഞ്ഞു. മണ്ണന്തറ സ്വദേശികളായ വിജേഷ്,വിഷ്ണു വേണ്ടപ്പാറ സ്വദേശി രമേശ്, മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സൽ, മഹേഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.