കണ്ണൂർ: മുനമ്പം കടപ്പുറത്ത് സ്ഥിരതാമസകാരായ 610 കുടുംബങ്ങളുടെ ഭൂമി പ്രശ്നത്തിന് ഭരണകൂടങ്ങൾ അടിയന്തരമായി ഇടപെട്ട് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസീയേഷൻ (കെ എൽ സി എ) കണ്ണൂർ രൂപത സമിതി യോഗം ആവശ്യപ്പെട്ടു.
മുനമ്പത്തുകാർ വിലകൊടുത്തു വാങ്ങിയ സ്ഥലം വഖഫ് ബോർഡിന്റേതാണെന്ന വാദം മൂലം നിരവധി ബുദ്ധിമുട്ടുകളാണ് അവർക്കു നേരിടേണ്ടി വന്നിരിക്കുന്നത്. ഇപ്പോൾ നടത്തുന്ന ശ്രമങ്ങൾ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്.
കണ്ണൂർ രൂപത കെ എൽ സി എ ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ യോഗം ഉദ്ഘാടനം ചെയ്തു.
രുപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. കെ എൽ സി എ സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, കെ എൽ സി എ മുൻ സംസ്ഥാന പ്രസിഡണ്ട് ആന്റണി നെറോണ, രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്, ഡിക്സൺ ബാബു, റിക്സൺ ജോസഫ് ,ഫ്രാൻസിസ് സി അലക്സ് , ജോയ്സ് മെനെസസ്, സുനിൽ കാഞ്ഞങ്ങാട് , എലിസബത്ത് കുന്നോത്ത് തുടങ്ങിയവർ സംസാരിച്ചു.