ധാക്ക: ബംഗ്ലാദേശില്‍ പ്രതിഷേധക്കാര്‍ ബംഗ്ലാദേശിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരമായ ബംഗ ഭവന് ഉപരോധിച്ചു. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം വീണ്ടും വിദ്യാര്‍ത്ഥി പ്രക്ഷോഭം. പ്രതിഷേധക്കാരെ സൈന്യം ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.
തുടര്‍ന്ന് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് കൊട്ടാരം ഉപരോധിക്കുകയായിരുന്നു. രാജ്യത്തിന്റെ പലഭാഗത്തും സമരക്കാര്‍ തെരുവിലിറങ്ങിയിരിക്കുകയാണ്.പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കാനുള്ള സമരം നയിച്ച ആന്റി ഡിസ്ക്രിമിനേഷന്‍ സ്റ്റുഡന്റ്സ് മൂവ്മെന്റ്, പ്രസിഡന്റ് ഷഹാബുദ്ദീന്റെ രാജി അടക്കമുള്ള അഞ്ച് ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചാണ് പ്രക്ഷോഭം ആരംഭിച്ചത്.
1972 ല്‍ എഴുതിയ ഭരണഘടന റദ്ദാക്കണമെന്ന് വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് പുതിയ ഭരണഘടന എഴുതണം. അവാമി ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ബംഗ്ലാദേശ് ഛത്ര ലീഗ് നിരോധിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.