കൊച്ചി : കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് വന്ന സാഹചര്യത്തിൽ കെ.സി.വൈ.എം. തോപ്പുംപടി യൂണിറ്റിന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് നിവേദനം സമർപ്പിച്ചു.
കൊച്ചിയുടെ സുപ്രധാന പ്രദേശമായ തോപ്പുംപടിയിൽ ഡെങ്കിപ്പനി ബാധിച്ച രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടെന്നും ഇതിനായി ഉടൻ നടപടി സ്വീകരിക്കണമെന്നും തോപ്പുംപടി യൂണിറ്റ് പ്രസിഡൻറ് സയന ഫിലോമിന ഹെൽത്ത് ഇൻസ്പെക്ടറിനെ അറിയിച്ചു. കെ.സി.വൈ.എം സംസ്ഥാന ലാറ്റിൻ പ്രസിഡൻറ് കാസി പൂപ്പനയും, ആനിമേറ്റർ സുമിത് ജോസഫും അവരുടെ ആശങ്കകൾ അറിയിച്ചു.
തുടർന്ന് എത്രയും വേഗം വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഫോഗിംഗ്, സ്പ്രേയിങ് മുതലായ നടപടികൾ സ്വീകരിച്ച് ഡെങ്കിപ്പനിയുടെ വർദ്ധനവ് കുറക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അന്ന ഡയാന ഉറപ്പ് അറിയിച്ചു.
C.M.സെബിൻ, ബേസിൽ റിച്ചാർഡ്, ആഷന M.J.,നേഹ വിൻസൻറ്,ആൻ മേരി, ആഗ്നൽ ജൂഡ് എന്നിവർ
സംസാരിച്ചു.