മുനമ്പം: ഭൂമിയുടെ റവന്യു അവകാശങ്ങൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കടപ്പുറം വേളാങ്കണ്ണി മാത പള്ളിയങ്കണത്തിൽ മുനമ്പം – കടപ്പുറം നിവാസികൾ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിനത്തിലേക്ക് . നാലാം ദിനത്തിൽ ഉപവാസമിരുന്ന ജിംസി ആൻ്റണി വലിയവീട്ടിലിനെ
ഷാൾ അണിയിച്ച് വികാരി ഫാ. ആൻ്റണി സേവ്യർ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.
തീര ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ നിന്നും വികാരി ഫാ.ജാക്സൻ വലിയപറമ്പിൽ , സഹവികാരി ഫാ.ജോബിൻ തയ്യിൽ എന്നിവരുടെ നേതൃത്വത്തിൽ പാരിഷ് കൗൺസിൽ അംഗങ്ങളും, കേന്ദ്ര സമിതിയംഗങ്ങളും കുടുംബയൂണിറ്റ് ഭാരവാഹികളും ജാഥയായി സമരപന്തലിലേക്ക് ‘ എത്തിച്ചേർന്നു.
കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരിയുടെയും സിസ്റ്റർ ഫിൽഡയുടെയും നേതൃത്വത്തിൽ ഫാമിലി അപ്പോസ്തലേറ്റ് അംഗങ്ങൾ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
നാഷ്നലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥന ചെയർമാൻ കുരുവിള മാത്യുസും സംസ്ഥാന കമ്മിറ്റിയംഗങ്ങളും ‘ഉപവാസപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
വൈകിട്ട് അഞ്ചിന് ഫാ. ആൻ്റണി സേവ്യർ നാരങ്ങാ നീരുനൽകി ഉപവാസ സമരം അവസാനിപ്പിച്ചു. കടപ്പുറത്തെ ഭൂ ഉടമകൾക്ക് നോട്ടീസുപോലും നൽകാതെ വഖഫ് ബോർഡ് തീരദേശ വാസികളുടെ ഭൂമി അന്യായമായി ആസ്ഥി വിവരക്കണക്കിൽ എഴുതിച്ചേത്തത് സാമാന്യ നീതിക്ക് നിരക്കാത്തതും മനുഷ്യാവകാശ ലംഘനവുമാണെന്ന് സമരസമിതി കൺവിനർ ജോസഫ് ബെന്നി കുറുപ്പശ്ശേരി പ്രസ്താവിച്ചു.