പത്തനംതിട്ട :യാത്രയയപ്പ് യോഗത്തിൽ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും അഴിമതി ആരോപണംഉയർന്നതിന് പിന്നാലെ എ ഡി എം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരളം ചേരിതിരിയുന്നു .സിപിഎമ്മിലും സോഷ്യൽ മീഡിയയിലും ഇത് ദൃശ്യമാണ് .
അതേസമയം , കണ്ണൂരിലെ വാടക വീട്ടില്‍ എ ഡി എം നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍, നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും.എ ഡി എം നവീന്‍ ബാബുവിന്റെ സംസ്കാരം ഇന്ന് പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ നടക്കും. 9 മണിയോടെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് കലക്ടറേറ്റില്‍ എത്തിക്കും.
പത്തുമണി മുതല്‍ പൊതുദര്‍ശനം ഉണ്ടാകും. ഉച്ചയോടെ വിലാപയാത്രയായി വീട്ടിലേക്കു കൊണ്ടുപോകും. രണ്ടുമണിക്ക് ശേഷമാണ് പത്തിശ്ശേരിയിലെ വീട്ടില്‍ സംസ്കാര ചടങ്ങുകള്‍ തീരുമാനിച്ചിരിക്കുന്നത്. അന്വേഷണത്തിന് കണ്ണൂര്‍ പോലീസ് പത്തനംതിട്ടയിലേക്ക് എത്തും.