കൊടുങ്ങല്ലൂര്‍: കയ്പമംഗലം മണ്ഡലത്തില്‍ മുസിരിസ് പദ്ധതികള്‍ ഫലപ്രദമായി വിനിയോഗിക്കുമെന്ന് ഇ.ടി. ടൈസണ്‍ എംഎല്‍എ വ്യക്തമാക്കി. ബിജോ സില്‍വേരിയുടെ ‘മുസിരിസ് സംസ്കൃതികളുടെ സംയാനം, സമാഗമ തീരം’ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മം മതിലകം ഒഎല്‍എഫ് ഗേള്‍സ് ഹൈസ്ക്കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രപരമായി പ്രധാന്യമുള്ള നിരവധി പ്രദേശങ്ങള്‍ മണ്ഡലത്തിലുണ്ട്. എറിയാട്, എസ്.എന്‍ പുരം എന്നിവ ഇത്തരം സ്ഥലങ്ങളാണ്. ആര്‍ക്കിയോളജിക്കല്‍ വിദഗ്ദരെ ഉപയോഗിച്ച് ഈ പ്രദേശങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ഉത്ഖനനം ചെയ്യുകയും ലഭിക്കുന്ന വസ്തുക്കള്‍ മുസിരിസ് മ്യൂസിയങ്ങളിലേക്ക് മാറ്റുകയും ചെയ്യേണ്ടതുണ്ട്.
സഞ്ചാരികള്‍ക്ക് മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കാനും കായല്‍യാത്ര നടത്താനുമുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. മതിലകം പൈതൃക സംരക്ഷണ സമിതി പ്രസിഡന്റ് കെ.എം. ഗോപാലന് അധ്യക്ഷത വഹിച്ചു.
ഡോ. അജയ് ശേഖര്‍ പുസ്തകം പ്രകാശനം ചെയ്തു.
ഡോ. രാജന് ചേടമ്പത്ത് ഏറ്റുവാങ്ങി. ഡോ. ജെനി പീറ്റര്‍ പുസ്തക പരിചയം നടത്തി. മുന്‍കാല വോളിബോള്‍ താരം പി. ഭുവനദാസിനെ എംഎല്‍എ പൊന്നാടയണിയിച്ച് ആദരിച്ചു. മാധ്യമ പ്രവര്‍ത്തകരായ ജെക്കോബി, ഫാ. ക്യാപ്പിസ്റ്റന്‍ ലോപ്പസ്, സിബി ജോയ്, ബിജു റോക്കി, വാര്‍ഡ് മെമ്പര്‍ ഒ.എ ജെന്‍ട്രിന്‍, മതിലകം സബ്ബ് ഇന്‍സ്പെക്ടര്‍ ആന്റണി ജിംബിള്‍, മതിലകം സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ ഹെഡ് മാസ്റ്റര്‍ വി.കെ മുജീബ് റഹ്മാന്, പി.ആര്. മനോജ്, ഫ്രാന്‍സിസ് ഡിസില്‍വ, ജെയിംസ് റാഫേല്‍ തുടങ്ങിയവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.
മതിലകം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡൊമിനിക് സാവിയോ സ്വാഗതവും ബിജോ സില്‍വേരി നന്ദിയും പറഞ്ഞു.