മലപ്പുറം: മലപ്പുറം സെയ്ന്റ് ജോസഫ് ഫൊറോന കെ എൽ സി എ യൂണിറ്റ് പ്രതിഷേധ കൂട്ടായ്മ നടത്തി . കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ചും അതിൻ്റെ നിർദേശങ്ങളെ പറ്റിയും ചർകൾ നടന്നു.
കൂട്ടായ്മ കെ എൽ സി എ രൂപത ഡയറക്റ്റർ മോൺ. വിൻസെൻ്റ് അറക്കൽ ഉത്ഘാടനം ചെയ്തു . യൂണിറ്റ് പ്രസിഡൻ്റ് ശ്രീ കെ എസ് വര്ഗീസ് അധ്യക്ഷത വഹിച്ചു. രൂപത റിസോഴ്സ് പേഴ്സൺ അതുൽ സുരേഷ് നേതൃത്വം നൽകി . നിലവിൽ ലത്തീൻ കത്തോലിക്കർ അനുഭവിച്ചു പോരുന്ന സംവരണം പുനർനിർണയിക്കുന്നതിനും ന്യൂനപക്ഷ വികസനത്തിനുള്ള കോർപ്പറേഷൻ കര്യക്ഷമമാകുന്നതിനും യോഗത്തിൽ അഭിപ്രായമുണ്ടായി.
സർക്കാർ നടത്തുന്ന ക്ഷേമ പദ്ധതികളെ പറ്റി പലപ്പോളും അറിവ് ലഭ്യക്കുന്നില്ല എന്നും അറിഞ്ഞു അപേക്ഷിക്കുമ്പോൾ ഫണ്ട് ലഭ്യമല്ല എന്നു കാണിച്ചു അപേക്ഷകൾ വൈകിക്കുന്ന പ്രവണത സർക്കാർ തലത്തിൽ പ്രത്യേക ഇടപെടൽ നടത്തി അവസാനിപ്പിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു