ഹൈദരാബാദ്: മാവോവാദി ബന്ധം ആരോപിച്ച് 10 വര്‍ഷം ജയിലിലടച്ച ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന് പ്രഫസർ ജി.എൻ. സായിബാബ അന്തരിച്ചു.
ഹൈദരാബാദിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അദ്ദേഹത്തെ 10 വർഷം ജയിലിൽ അടച്ചിരുന്നു.
ഭരണകൂട ഭീകരതയുടെ ഇരയായ അദ്ദേഹം ഹൈദരാബാദില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. 2014 മുതല്‍ ഒരു പതിറ്റാണ്ട് നീണ്ട ജയില്‍ വാസത്തിന് ശേഷം നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്ത നാക്കിയിരുന്നു.
ഡൽഹി സർവകലാശാലയിലെ രാംലാൽ ആനന്ദ് കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു അദ്ദേഹം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് 2014 ൽ കോളജ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു.