കൊൽക്കൊത്ത :പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാരിനെതിരെ സമരം കടുപ്പിച്ച് യുവ ഡോക്ടര്‍മാരുടെ സംഘടന. മരണം വരെയുള്ള നിരാഹാര സമരം തുടരുന്നു. സര്‍ക്കാരിന് നല്കിയ 24 മണിക്കൂര്‍ ഇന്ന് അവസാനിക്കും. നടപടിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ഡോക്ടര്‍മാര്‍.
ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ മമത സര്‍ക്കാര്‍ പരാജയമെന്ന ആക്ഷേപം കനക്കുകയാണ്. ആറ് ജൂനിയര്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് നിരാഹാര സമരം.