യെമൻ: യെമനിലെ പതിനഞ്ച് ഇടങ്ങളിൽ വ്യോമാക്രമണം നടത്തി അമേരിക്ക. ഹൂതി മിലിഷ്യയുടെ സൈനിക കേന്ദ്രങ്ങളിൽ ഉൾപ്പെടെയാണ് ആക്രമണം ഉണ്ടായത്. ഹൂതി സൈനിക പോസ്റ്റുകളിലും വിമാനത്തവളത്തിലും സ്ഫോടനങ്ങൾ ഉണ്ടായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തലസ്ഥാന നഗരമായ സന, ധമർ, അൽ ബൈദാ പ്രവിശ്യകളിലും ആക്രമണം ഉണ്ടായിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ആയുധ സംവിധാനങ്ങളും താവളങ്ങളും മറ്റ് ഉപകരണങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പശ്ചിമേഷ്യയിലെ യുഎസ് സൈനിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സെൻട്രൽ കമാൻഡ് അറിയിച്ചു.