വാഷിങ്ടണ്‍: ഇറാന് ആണവകേന്ദ്രങ്ങള്‍ക്ക് മേലുള്ള സൈനികാക്രമണത്തെ അനുകൂലിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് പ്രസ്താവിച്ചു . ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഇസ്രയേല്‍ ആക്രമണത്തെ പിന്തുണക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു ബൈഡന്റെ മറുപടി.
ഇസ്രയേലുമായി തിരിച്ചടി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് ബൈഡന് പറഞ്ഞു. ഇസ്രയേലിന് തിരിച്ചടിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍, അത് ഏത് രീതിയില്‍ വേണമെന്നത് സംബന്ധിച്ചാണ് ചര്‍ച്ചകളെന്ന സൂചനയും ബൈഡന് നല്കി. ഇക്കാര്യത്തില്‍ ജി7 രാജ്യങ്ങളുമായും യുഎസ് ചര്‍ച്ച നടത്തുന്നുണ്ടെന്നും ബൈഡന് പറഞ്ഞു.