ജറുസലേം : ഹിസ്ബുള്ളയ്ക്ക് എതിരെയുളള ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ഇസ്രയേൽ വ്യോമാക്രമണത്തിൽ 105 പേർ കൊല്ലപ്പെടുകയും 359 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവുമധികം പേര്‍ക്ക് ജീവന് നഷ്ടമായത് സൗത്ത് ഗവർണറേറ്റിലാണ്. മേഖലയിലെ ഐൻ അൽ-ഡെൽബിലും ടയറിലുമായി 48 പേർ കൊല്ലപ്പെടുകയും 168 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി.
യെമനിലെ ഹൂതികൾക്ക് നേരെ ഇസ്രയേൽ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
യെമനിലെ വ്യോമാക്രമണത്തിന് ശേഷം ഇസ്രയേലിന് എത്താൻ ആവാത്ത ഒരിടവും ഇല്ലെന്ന് ശത്രുക്കൾ മനസിലാക്കണമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞിരുന്നു. ലബനനിലും ആക്രമണം തുടരുകയാണ്. ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഹൂതികൾ ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കിയത്.
പവർ പ്ലാൻ്റുകൾ, യെമനിലെ റാസ് ഇസ, ഹൊദൈദ തുറമുഖം എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ നടന്നു. ഡസൻ കണക്കിന് വ്യോമസേനാ വിമാനങ്ങൾ ഉപയോഗിച്ച് ശക്ത വ്യോമാക്രമണമാണ് നടന്നത്.
ആക്രമണത്തിൽ വലിയ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. യെമനിലെ വൈദ്യുതി നിലയത്തിന് നേരെയും ആക്രമണം നടന്നു ഹൂതികളുടെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ഇസ്രായേൽ ആക്രമണത്തിൽ