വൈപ്പിൻ : ഒരു കാലത്തു പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ കുടിപാർത്തിരുന്നതും, പിൽക്കാലത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ വിലയ്ക്കു വാങ്ങി, കരമടച്ചു, കൈവശം വച്ചു, വീടുകളും ആരാധനാലയങ്ങളും പണിതു ജീവിച്ചു വരുന്നവരുടെ പട്ടയങ്ങളുടെ മേൽ അവകാശം സ്ഥാപിച്ചെടുക്കാൻ 1995 ലെ വഖഫ് നിയമത്തെ ദുരുപയോഗം ചെയ്യുന്നു എന്ന ഗുരുതരമായ ആരോപണമാണ് മുനമ്പം ചെറായി വിഷയമായി ഉയർന്നു വരുന്നത്.
മുനമ്പം – കടപ്പുറം ജനതയുടെ തീറ് ഭൂമി തിരിച്ചു നൽകുക. ഭരണഘടന വിരുദ്ധമായ വഖഫ് നിയമം തിരുത്തുക. ജനപ്രതിനിധികൾ വേട്ടക്കാർക്ക് ഒപ്പം നില്കാതെ ഇരകളായ പാവം ജനങ്ങൾക്ക് ഒപ്പം നില്ക്ക്കുക
കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡൻ്റ് കാസി പൂപ്പന പ്രതിഷേധ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിച്ചു.
ഡയറക്ടർ ഫാ. ജിജു ജോർജ് അറക്കത്തറ, ജനറൽ സെക്രട്ടറി അനുദാസ് സി എൽ , വൈസ് പ്രസിഡന്റ്മാരായ മീഷ്മ ജോസ്, അക്ഷയ് അലക്സ് , ട്രഷറർ അനീഷ് യേശുദാസ്, സെക്രട്ടറി മാരായ മാനുവൽ ആൻ്റണി, അലീന ജോർജ് എന്നിവർ സംസാരിച്ചു.