തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ആഴ്ച കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . തീരദേശ വടക്കന്‍ ആന്ധ്രാപ്രദേശിന് മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതചുഴി ഇന്ന് ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂന മര്‍ദമായി ശക്തി പ്രാപിചേക്കും .ഇതിനാലാണ് കേരളത്തില്‍ മഴ വീണ്ടും ശക്തിപ്രാപിക്കുന്നത്.
കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായ മഴയും സെപ്റ്റംബര്‍ 8 ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് സെപ്റ്റംബര്‍ 8 ന് കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു