തിരുവനന്തപുരം : കേരളത്തോടുള്ള അവഗണന തുടറുകയാണ് കേന്ദ്രസർക്കാർ . ഓണക്കാലത്ത് കേരളത്തിൽ വിതരണം ചെയ്യുന്നതിനായി കേന്ദ്രം നൽകിയത് ഭക്ഷ്യയോഗ്യമല്ലാത്ത അരിയാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. കൂടിയ വിലയ്ക്കാണ് കേരളത്തിനായി കേന്ദ്രം അരി അനുവദിച്ചിരിക്കുന്നത് .
മറ്റ് സംസ്ഥാനങ്ങളിൽ 18 രൂപയ്ക്ക് നൽകിയിരുന്ന ഭാരത് അരി കേരളത്തിന് അനുവദിച്ചത് 31 രൂപ നിരക്കിലാണ്.ഇതാകട്ടെ ഗുണമേന്മയില്ലാത്തതും. ഗോഡൗണുകളിൽ ഒന്നരവർഷത്തോളമായി കെട്ടിക്കിടക്കുന്ന അരിയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചിട്ടുള്ളതെന്ന് ഭക്ഷ്യവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. കേരളത്തിൻ്റെ അന്നം മുടക്കുന്ന സമീപനമാണ് കേന്ദ്രം വീണ്ടും സ്വീകരിച്ചിരിക്കുന്നത്.കേരളത്തിന് ഭക്ഷ്യ യോഗ്യമല്ലാത്ത അരി നൽകിയതിലുള്ള നിലപാട്
കേന്ദ്രസർക്കാരും എഫ്സിഐയും പുന:പരിശോധിക്കണമെന്ന് മന്ത്രി ജി ആർ അനിൽ ആവശ്യപ്പെട്ടു .
കേരളത്തിന് ഭക്ഷ്യയോഗ്യമായ ഉൽപ്പന്നങ്ങൾ ലഭിക്കണമെന്നും കേന്ദ്രത്തിന്റെ നടപടി പകപോക്കൽ ആയെന്നും അദ്ദേഹം പറഞ്ഞു.ഗോഡൗണുകളിൽ അരി കെട്ടിക്കിടന്നിട്ടും കേരളത്തിന് അരി നൽകിയില്ല എന്ന് മന്ത്രി കുറ്റപ്പെടുത്തി. അതേസമയം സബ്സിഡി സാധനങ്ങളിൽ വലിയ വില മാറ്റമില്ലെന്ന് മന്ത്രി വ്യക്തമാക്കി.
പ്രായോഗികമായ ചില മാറ്റങ്ങൾ മാത്രമാണ് ഉണ്ടായതെന്നും സർക്കാരിന്റേത് ശക്തമായ വിപണി ഇടപെടൽ അദ്ദേഹം പറഞ്ഞു. പഞ്ചസാരയ്ക്ക് നേരിയ വില വർദ്ധനവ് മാത്രമാണ് ഉണ്ടായത്.വിപണിയിൽ വലിയ വില വർദ്ധനവ് ഉണ്ടായി. എന്നിട്ടും വിപണി വിലയേക്കാൾ 13 രൂപ കുറവുണ്ട്. മന്ത്രി പറഞ്ഞു.