ശ്രീനഗര്‍: നിയമസഭ തെരഞ്ഞെടുപ്പിന് ജമ്മു കശ്മീര്‍ സജ്ജമെന്ന് ദോഡ ഇന്‍സ്പെക്ടര്‍ ജനറൽ ശ്രീധർ പാട്ടീൽ. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ മതിയായ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ അവലോകനം ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീധര്‍ പട്ടീല്‍.
10 വർഷത്തിന് ശേഷം ഇവിടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ജനങ്ങളുടെ ആവേശം ഞങ്ങൾ കണ്ടു. വളരെ നേരത്തെ തന്നെ സുരക്ഷയൊരുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്താനായെന്നും ഞങ്ങൾക്ക് മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 26ന് തന്നെ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിനായി ദോഡയിലെ മൂന്ന് സ്ട്രോങ് റൂമുകളിലേക്കും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ എത്തിച്ചു. ജില്ല തെരഞ്ഞെടുപ്പ് അതോറിറ്റി ഇക്കാര്യം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും പട്ടീല്‍ പറഞ്ഞു. സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ 1 തീയതികളിലാണ് ജമ്മു കശ്മീരിലെ ആദ്യഘട്ട വോട്ടെടുപ്പ്.
ജമ്മു കശ്മീരിലെ 90 അസംബ്ലി മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പ്രകാരം 88.06 ലക്ഷം വോട്ടർമാരാണ് കേന്ദ്രഭരണ പ്രദേശത്തുള്ളത്