കൊച്ചി: യുവജന വർഷത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപത സി.എൽ.സിയുടെ ആഭിമുഖ്യത്തിൽ ആശിർഭവനിൽ വെച്ച് waves 2024 നടത്തി.വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ പിതാവ് waves2024 ഉദ്ഘാടനം ചെയ്തു.
മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റം, എം എൽ എ ടി ജെ വിനോദ്, അഡ്വ.യേശുദാസ് പറപ്പിള്ളി, യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ.ജിജു ക്ലീറ്റസ് തിയ്യാടി, സി.എൽ.സി ഡയറക്ടർ ഫാ.ജോബി ആലപ്പാട്ട്, വരാപ്പുഴ അതിരൂപത സി.എൽ.സി ജനറൽ സെക്രട്ടറി ഡോണ ഏണസ്റ്റിൻ, ട്രഷറർ അലൻ ടൈറ്റസ്, വൈസ് പ്രസിഡന്റ് ആൻസ് നിഖിൽ ഡെന്നിസ്, ജോയിൻ സെക്രട്ടറി അലീന എലിസബത്ത് എന്നിവർ ആശംസകൾ അറിയിച്ചു.
2023 – 2024 കാലയളവിലെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി വരാപ്പുഴ അതിരൂപതയിലെ മികച്ച സി.എൽ.സി യൂണിറ്റായി കലൂർ സെന്റ് ഫ്രാൻസിസ് സേവിയർ ഇടവക സി.എൽ.സി യൂണിറ്റിനെ തിരഞ്ഞെടുത്തു.തുടർന്ന് വരാപ്പുഴ അതിരൂപതയിലെ എല്ലാ സി.എൽ.സി യൂണിറ്റുകൾക്കായി സിനിമാറ്റിക് ഡാൻസ് മത്സരം നടത്തുകയും ഒന്നാം സമ്മാനം വിമലഹൃദയ ദേവാലയം നോർത്ത് ഇടപ്പള്ളിക്കും രണ്ടാം സമ്മാനം ഡോൺ ബോസ്കോ വടുതലേക്കും മൂന്നാം സമ്മാനം ഇൻഫന്റ് ജീസസ് ചർച്ച് തുണ്ടത്തുംകടവിനും ലഭിച്ചു.