വിജയപുരം:വിജയപുരം രൂപതയുടെ ഈ വർഷത്തെ ദൈവവിളി ക്യാമ്പ് മെയ് മാസം 2,3,4 തീയതികളിലായി വിമലഗിരി പാസ്റ്ററൽ സെന്ററിൽ വച്ചു നടന്നു. രൂപതാ വികാരി ജനറൾ മോൺ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
“വിജയപുരം രൂപതയ്ക്കു എന്നെ ആവശ്യമുണ്ട്” എന്നതായിരുന്നു ഉദ്ഘാടന പ്രഭാഷണത്തിലെ മുഖ്യ സന്ദേശം. റോബിൻ പാലാ ക്ലാസ് നയിച്ചു. സെമിനാരി റെക്ടർമാരായ ഫാ. ജോസഫ് മീനായിക്കോടത്ത് , ഫാ. ജോസഫ് പടികരമല, ഫാ. ഷിന്റോ, ഫാ. അഗസ്റ്റിൻ ആശിർ, രൂപതയിലെ ഡീക്കന്മാരും രണ്ടാം വർഷ വൈദിക വിദ്യാർഥികളും ക്യാമ്പിനു നേതൃത്വം നൽകി. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 79 കുട്ടികൾ പങ്കെടുത്തു.