ആലപ്പുഴ: കേരളത്തിലെ ക്രൈസ്തവരുടെയും മത്സ്യത്തൊഴിലാളികളുടെയും പിന്നാക്ക അവസ്ഥയെ സംബന്ധിച്ച് ബെഞ്ചമിൻ കോശിയുടെ നേതൃത്വത്തിലുള്ള സമിതി പഠിച്ച് സമർപ്പിച്ച കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് ആലപ്പുഴ രൂപത രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു.
കമ്മീഷൻ റിപ്പോർട്ട് കേരള സർക്കാരിന് മുൻപാകെ സമർപ്പിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല കമ്മീഷൻ മെമ്പർ ആയിരുന്ന ശ്രീ ക്രിസ്റ്റി ഫെർണാണ്ടസ് ഇതിനകം അന്തരിച്ചു. റിപ്പോർട്ട് പുറത്തുവിടാതിരിക്കുന്നതിനാൽ ക്രൈസ്തവരുടെയും തീരദേശവാസികളുടെയും പിന്നാകാവസ്ഥ പരിഹരിക്കുന്നതിന് ശുപാർശ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിൽ കാലവിളംബം ഉണ്ടായിട്ടുണ്ട് നിയമസഭയിൽ നൽകിയ ഉറപ്പിന്മേൽ സ്ഥാപിച്ച കമ്മീഷന്റെ റിപ്പോർട്ട് പൊതുജനമധ്യത്തിൽ പ്രസിദ്ധീകരിക്കാതിരിക്കുന്നതും തുടർ നടപടി സ്വീകരിക്കാതിരിക്കുന്നതും ഈ പിന്നാക്ക ജനവിഭാഗത്തോടുള്ള തികഞ്ഞ അവഗണനയായി മാത്രമേ കാണാൻ കഴിയു
. മത്സ്യത്തൊഴിലാളി ക്ഷേമനിധി വിഹിതം മനുഷ്യത്തൊഴിലാളി ഇൻഷുറൻസ് മത്സ്യബന്ധന യാ നങ്ങളുടെ രജിസ്ട്രേഷൻ ഫീസ് എന്നിവ വർദ്ധിപ്പിച്ചത് പ്രതിഷേധാർഹമാണ് ആലപ്പുഴ കർമസദനിൽ നടന്ന രാഷ്ട്രീയക്കാര്യ സമിതിയുടെ യോഗത്തിൽ മോൺസിഞ്ഞോർ ജോയ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു ഫാ.ജോൺസൺ പുത്തൻവീട്ടിൽ, ഫാ. തോമസ് മണിയാപൊഴി, ഫാ. സാംസൺ ആഞ്ഞിലിപ്പറമ്പിൽ, അഡ്വക്കറ്റ് റോണി ജോസ്, പി ആർ യേശുദാസ്, ജോൺ ബ്രിട്ടോ പിജി, സന്തോഷ് കൊടിയനാട്, റെനീഷ് ആന്റണി, എന്നിവർ പ്രസംഗിച്ചു.