കൊല്‍ക്കത്ത: ആര്‍ജി കര് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി ഡോക്ടര്‍മാര്‍. ഇതിന്റെ ഭാഗമായി ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഓഫീസായ ഡല്‍ഹിയിലെ നിര്മന് ഭവന്റെ പുറത്തെ റോഡിലിരുന്ന് ഒപിഡി സേവനങ്ങള്‍ നല്‍കുമെന്ന് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന് (ആര്‍ഡിഎ) അറിയിച്ചു .
രാജ്യമെമ്പാടും വിവിധ തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഓള് ഇന്ത്യ മെഡിക്കല്‍ സയന്‍സസി(എയിംസ്)ലെയും ഡല്‍ഹിയിലെ മറ്റ് ആശുപത്രിയിലെയും റസിഡന്റ് ഡോക്ടര്‍മാര്‍ വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.