കോട്ടപ്പുറം : കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി(കിഡ്സ്) യും സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷ്ണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷനും സംയുക്തമായി 50% വരെ സാമ്പത്തിക സഹായത്തോടെ ജൈവവള വിതരണം നടത്തി. 2024 ആഗസ്റ്റ് 16 -ാം തിയിതി വെള്ളിയാഴ്ച 2 മണിക്ക് കോട്ടപ്പുറം കിഡ്സ് ക്യാമ്പസില്‍ വെച്ച് നടത്തിയ യോഗത്തില്‍ ജൈവവള വിതരണോദ്ഘാടനം കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലര്‍ വി.എം. ജോണി നിര്‍വ്വഹിച്ചു.
കോട്ടപ്പുറം കിഡ്സ് ഡയറക്ടര്‍ റവ. ഫാ. പോള്‍ തോമസ് കളത്തില്‍ യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. ഗ്രേയ്സി ജോയി പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വനിതകളെ സ്വയംപര്യാപ്തതയിലേക്കും സംരഭവികസനത്തിലേക്കും സുസ്ഥിര വരുമാനമാര്ഗ്ഗത്തിലേക്കും നയിക്കുന്നതിന്റെ ഭാഗമായി തയ്യല്‍ മെഷീനുകള്‍, ഇരുചക്ര വഹാനങ്ങള്‍, ലാപ്ടോപുകള്, കാര്‍ഷീക ഉല്‍പ്പന്നങ്ങള്‍, വാട്ടര്‍ പ്യൂരിഫയര്‍ തുടങ്ങിയ പദ്ധതികളും 50% സാമ്പത്തീക സഹായത്തോടെ ചെയ്തു വരുന്നതായി കോട്ടപ്പുറം കിഡ്സ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തില്‍ അറിയിച്ചു