തിരുവനന്തപുരം: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത ഡോക്ടർസിന്റെ പണിമുടക്ക് തുടങ്ങി. 24 മണിക്കൂർ നീണ്ടുനിൽക്കുന്ന പണിമുടക്ക് നാളെ രാവിലെ ആറുമണിക്ക് അവസാനിക്കും.
അഡ്മിറ്റ് ചെയ്ത രോഗികൾക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളെയും അത്യഹിത വിഭാഗങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കി. കെജിഎംസിടിഎ, കെജിഐഎംഓഎ , കെജിഎംഓഎ തുടങ്ങിയ സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകും.
കെഎംപിജിഎയുടെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച പിജി ഡോക്ടേഴ്സിന്റെ പണിമുടക്ക് സമരം ഇന്നും തുടരും. വാർഡ് ഡ്യൂട്ടിയും, ഓപ്പിയും ബഹിഷ്ക്കരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിലേ പിജി ഡോക്ടർസിനൊപ്പം ഐഎംഎയുടെ ദേശീയ സംസ്ഥാന നേതാക്കളും ഇന്ന് പ്രതിഷേധിക്കും.
കൊൽക്കത്ത സംഭവത്തിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നതിന് പുറമെ ദേശീയതലത്തിൽ ശക്തമായ ആശുപത്രി സംരക്ഷണ നിയമം നിലവിൽ വരണമെന്നുമാണ് സംഘടനയുടെ ആവശ്യം.