കൊച്ചി:അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സംഘാടനവും ശക്തീകരണവും ലക്ഷ്യമാക്കുന്ന കേരള ലേബര്‍ മൂവ്മെന്റിന്റെ (കെഎല്‍എം) സുവര്‍ണ്ണ ജൂബിലി ആഗസ്റ്റ് 18 ഞായറാഴ്ച്ച എറണാകുളത്ത് ആഘോഷിക്കും. ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ടൗണ്‍ ഹാളില്‍ തൊഴിലാളി മഹാസംഗമം നടക്കും. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെഎല്എമ്മിലൂടെ ക്ഷേമനിധികളില്‍ ചേര്‍ന്നിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും ഫാമിലി കെയര്‍ എന്ന സാമൂഹികസുരക്ഷാ പദ്ധതി നടപ്പിലാക്കും. കേരള കത്തോലിക്ക മെത്രാന് സമിതിയുടെ ആഭിമുഖ്യത്തില്‍ 1974 ലാണ് കേരള ലേബര്‍ മൂവ്മെൻ്റ് രൂപീകരിക്കുന്നത്.
കേരള ലേബര്‍ മൂവ്മെന്റിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അസംഘടിത തൊഴില്‍ മേഖലയിലെ
നിര്‍മ്മാണ തൊഴിലാളികള്‍, ഗാര്‍ഹീക തൊഴിലാളികള്‍, ചെറുകിട തോട്ടം തൊഴിലാളികള്‍, കാര്‍ഷിക തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, തയ്യല്‍തൊഴിലാളികള്‍ എന്നിങ്ങനെ വിവിധ വിഭാഗം തൊഴിലാളികള്‍ക്കായി എട്ട് തൊഴിലാളി ഫോറങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ട്രേഡ് യൂണിയന് നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ ഫോറങ്ങള്‍ ദേശിയ തലത്തില്‍ ഹിന്ദ് മസ്ദൂര്‍ സംഘുമായി (HMS) അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നു.
നീതിയിലും സമഭാവനയിലും നിലനില്ക്കുന്നതുമായ ഒരു സമൂഹത്തിന്റെ രൂപീകരണത്തിനും സര്വതോന്മുഖമായ പുരോഗതിക്കും വേണ്ടിയുള്ള തൊഴിലാളികളുടെ സംഘാടനവും ശക്തീകരണവുമാണ് കേരള ലേബര്‍ മൂവ്മെന്റിന്റെ ലക്ഷ്യം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും മറ്റ് ഏജന്‍സികളും നടപ്പിലാക്കിയിട്ടുള്ള സാമൂഹ്യ സുരക്ഷ-ക്ഷേമ പദ്ധതികളില്‍ പങ്കാളികളാക്കാന്‍ അസംഘടിത തൊഴിലാളികളെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്ന പദ്ധതികളാണ് കേരള ലേബര്‍ മൂവ്മെന്റ നടപ്പിലാക്കുന്നത്.
രാവിലെ 11:00 മണിക്ക് ടൗണ്‍ഹാളില്‍ കേന്ദ്ര ന്യൂനപക്ഷക്ഷേമ, ഫിഷറീസ് വകുപ്പ് മന്ത്രി ജോര്‍ജ് കുര്യന് ജൂബിലി സംഗമം ഉദ്ഘാടനം ചെയ്യും. കേരള ലേബര്‍ മൂവ്മെന്റ് പ്രസിഡന്റ് ബാബു തണ്ണിക്കോട്ട് അധ്യക്ഷത വഹിക്കും. കെസിബിസി ലേബര്‍ കമ്മീഷന് ചെയര്മാന് ബിഷപ്പ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തേന്‍ അനുഗ്രഹപ്രഭാഷണം നടത്തും. കെസിബിസി ലേബര്‍ കമ്മീഷന് വൈസ് ചെയര്മാന്മാരായ മാര്‍ ജോസ് പൊരുന്നേടം, മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍,
ഹൈബി ഈഡന് എംപി., എംഎല്‍എ മാരായ ടി.ജെ. വിനോദ്, കെ. ജെ. മാക്സി, തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ചെയര്‍പേഴ്സണ്‍ എലിസബത്ത് അസീസ്സി, ഡയറക്ടര്‍ ഫാ. പ്രസാദ് കണ്ടത്തിപറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി ജോസ് മാത്യു ഊക്കന്‍, ട്രഷറര്‍ ഡിക്സണ്‍ മനീക്ക് എന്നിവര്‍ പ്രസംഗിക്കും.
സമ്മേളനത്തിന് മുന്നോടിയായി എറണാകുളം ആശിര്‍ഭവനില്‍ ബിഷപ്പ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തേന്റെ കാര്‍മ്മീകത്വത്തില്‍ കൃതജ്ഞതാാ ദിവ്യബലിയര്‍പ്പിക്കും തുടര്‍ന്ന് ടൗണ്‍ഹാളില്‍ നടക്കുന്ന സെമിനാറില്‍ വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പാലപ്പറമ്പില്‍ വിഷയാവതരണം നടത്തും. കെഎല്‍എം വൈസ് പ്രസിഡന്റുമാരായ അഡ്വ. തോമസ് മാത്യു, ഷൈന്‍ സി എന്നിവര്‍ പ്രസംഗിക്കും.
ഉച്ചയ്ക്ക് ശേഷം നടക്കുന്ന സമാപന സമ്മേളനം വരാപ്പുഴ അതിരുപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്യും. സിബിസിഐ ലേബര്‍ കമ്മീഷന് ചെയര്മാന് ബിഷപ്പ് അലക്സ് വടക്കുതല സമാപനസന്ദേശം നല്‍കും. മുതിര്‍ന്ന ട്രേഡ് യൂണിയന് നേതാവ് അഡ്വ. തമ്പാന് തോമസ് മുഖ്യപ്രഭാഷണം നടത്തും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലക്കാപ്പിള്ളി, സിബിസിഐ ലേബര്‍ കമ്മീഷന് സെക്രട്ടറി ഫാ. ജോര്‍ജ് തോമസ് നിരപ്പുകാലയില്‍, വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന് ദേശീയ പ്രസിഡന്റ് ആന്റണി സെല്‍വനാഥന്‍, മുന്‍ പ്രസിഡന്റ് ജോയി ഗോതുരുത്ത്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റുംറ് അഡ്വ. ഷെറി ജെ തോമസ്, ഏകെസിസി സംസ്ഥാന പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, എംസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. എബ്രഹാം പട്ടിയാനി, കേരള ലേബര്‍ മൂവ്മെന്റ് വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് ബിജു പുത്തന്‍പുരയ്ക്കല്‍, കേരള ലേബര്‍ മൂവ്മെന്റ് വനിത ഫോറം പ്രസിഡന്റ് മോളി ജോബി, സെക്രട്ടറി ബെറ്റ്സി ബ്ളെെയ്സ് എന്നിവര്‍ പ്രസംഗിക്കും.
അസംഘടിത തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മികവും പ്രതിബദ്ധതയും പ്രകടിപ്പിച്ച ഫാ. ബാബു കാക്കാനിയില്‍, കെ ജെ.യേശുദാസന്, പീറ്റര്‍ മണ്ഡലത്ത്, ശോഭ ആന്റണി, ലോനപ്പന് വി. എല്‍. എന്നിവ എന്നിവര്‍ക്ക് സുവര്‍ണ്ണ ജൂബിലി അവാര്‍ഡുകളും സമ്മേളനത്തില്‍ വച്ച് സമ്മാനിക്കും. ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധമ ത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും സമ്മേളനത്തില്‍ വച്ച് നല്‍കും.
ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പില്‍ (ഡയറക്ടര്‍), ജോസഫ് ജൂഡ് (അസി. ഡയറക്ടര്‍), ബാബു തണ്ണിക്കോട്ട് (പ്രസിഡണ്ട്), ജോസ് മാത്യു ഊക്കന്‍ (ജനറല്‍ സെക്രട്ടറി), തോമസ് കുരിശിങ്കല്‍ (പബ്ലിസിറ്റി കണ്‍വീനര്‍ ), മാത്യു ഹിലരി (പ്രോഗ്രാം കണ്‍വീനര്‍) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു