ന്യൂഡൽഹി: 70-ാമത് ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . മികച്ച നടൻ : റിഷഭ് ഷെട്ടി (കാന്താര).മികച്ച തിരക്കഥ: ആട്ടം.മികച്ച എഡിറ്റിംഗ് : ആട്ടം.മികച്ച പശ്ചാത്തല സംഗീതം : എ ആർ റഹ്മാൻ (പൊന്നിയിൻ സെൽവൻ 1).മികച്ച മലയാളം ചിത്രം : സൗദി വെള്ളക്ക.മികച്ച നടി : നിത്യ മേനോൻ (തിരുച്ചിത്രമ്പലം), മാനസി പരേഖ് (കച്ച് എക്സ്പ്രസ്).മികച്ച തമിഴ് ചിത്രം : പൊന്നിയിൻ സെൽവൻ പാർട്ട് ൧.
2022ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് എഴുപതാമത് ദേശീയ പുരസ്കാരത്തിനായി പരിഗണിച്ചത്. പ്രാദേശിക ജൂറി തിരഞ്ഞെടുത്ത 120 ഓളം ചിത്രങ്ങളാണ് അവസാന റൗണ്ടിലുണ്ടായത്. ‘ആട്ടം’, ‘ന്നാ താൻ കേസ് കൊട്’, ‘നന്പകൽ നേരത്ത് മയക്കം’ തുടങ്ങിയ സിനിമകൾ അന്തിമ പട്ടികയിലുണ്ടെന്നാണ് നേരത്തെ പുറത്തു വന്ന സൂചന. മികച്ച നടനുള്ള മത്സരത്തിൽ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും കന്നഡ താരം റിഷഭ് ഷെട്ടിയും പട്ടികയിൽ ഇടം നേടിയതായും റിപ്പോർട്ടുണ്ടായിരുന്നു .