കൊച്ചി: ഇസാ ഹെൻബിറ്റ് എന്ന ഒന്നാം ക്ലാസുകാരി കൊച്ചുമിടുക്കി ,പിറന്നാളിന് പുത്തൻ സൈക്കിൾ വാങ്ങാനായി സ്വരുക്കൂട്ടിയ ചില്ലറത്തുട്ടുകൾ വയനാട് ദുരന്തത്തിൽ കെടുതിയിലായ കുട്ടികൾക്ക് നൽകി മാതൃകകാട്ടി .കൊച്ചി സ്വദേശി ചിറപ്പറമ്പ് ഡോമിനിക്ക് ഹെൻബിറ്റിന്റെയും, അദ്യാപികയായ അൻസിയുടെയും മകൾ ആണ് ഇസാ .ഒരു വർഷമായി ശേഖരിച്ച കാശു കുടുക്ക മുണ്ടംവേലി സെ.ലൂയീസ് പള്ളി വികാരി ഡോ.ജോസി കണ്ടനാട്ടുതറയ്ക്ക് ഇസാ പണം കൈമാറി .അമ്മൂമ്മ ചിന്നമ്മ ജോൺ ആണ് കൊച്ചുമകൾക്ക്, ഇങ്ങനെയൊരു സൽപ്രവർത്തി ചെയ്യാൻ പ്രേരണനൽകിയത് . ചേച്ചി അഗ്ന സീറ്റ ഹെൻബിറ്റും അനിയത്തിയെ പ്രോത്സാഹിപ്പിക്കാൻ ഒപ്പം നിന്നു.
Trending
- ജോലിയില്ലാത്ത സ്ത്രീകൾക്ക് പെൻഷൻ
- ഇൻഫാം പുനലൂർ കാർഷിത ജില്ലാതല ഉദ്ഘാടനം നടത്തി
- എസ് ഐ ആർ കരട് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും
- പ്രധാനമന്ത്രിക്ക് മറുപടിയുമായി ഖാര്ഗെ
- ശബരിമല കൊള്ള :സ്വർണ്ണം കട്ടത് ആരപ്പാ…
- ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് 2026 ജനുവരിയില്
- രാംനാരായണന്റെ മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ
- പത്തനാപുരം ഫൊറോനാ: ക്രിസ്തുമസ് റാലിയും പാപ്പാ സംഗമവും

