മേപ്പാടി:നാടിനെ നടുക്കിയ വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 340 ആയി. കാണാതായാവര്‍ക്കായി അഞ്ചാം ദിവസമായ ഇന്നും തിരച്ചില്‍ തുടരുകയാണ്. ഇനിയും 200ലധികം ആളുകളെ കണ്ടെത്താനുണ്ട്. ചാലിയാറിലും പരിശോധന തുടരും. 84പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 146 മൃതദേഹം തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത 74 മൃതദേഹം ഇന്ന് പൊതു ശ്മശാനങ്ങളില്‍ സംസ്കരിക്കും.
തിരച്ചില്‍ ആറ് മേഖലകളിലായി തുടരും. ചാലിയാറിലെ തിരച്ചിലിന് ബോട്ടുകളും ഡ്രോണുകളും ഉപയോഗിക്കും. മൃതദേഹവും ശരീരഭാഗങ്ങളും ഉള്‍പ്പെടെ 341 പോസ്റ്റ്മോര്‍ട്ടം നടത്തി. വടക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, വയനാട്,കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്.
മൃതദേഹങ്ങൾ കണ്ടെത്താൻ ഇന്ന് കൂടുതൽ റഡാറുകൾ എത്തിച്ചു പരിശോധന നടത്തും. എത്തിക്കുന്നത് സൈന്യത്തിന്റെ റഡാറുകളാണ്. ഒരു സാവർ റഡാറും നാല് ർ റെക്കോ റഡാറുകളുമാണ് ഇന്ന് പരിശോധനക്ക് എത്തിക്കുക