പെരിന്തൽമണ്ണ : ജെബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി പുറത്തു കൊണ്ടുവന്നു പ്രവർത്തികമാക്കണം എന്നാവശ്യപ്പെട്ടു പെരിന്തൽമണ്ണ ലൂർഡ് മാതാ ദേവാലയത്തിൽ കെ ൽ സി എ കൺവെൻഷൻ നടത്തി. രൂപത ട്രഷറർ ഫ്ലോറ മെൻഡോൻസാ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ കറുകപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി.
രൂപത പ്രസിഡന്റ് ബിനു എഡ്വേഡ് ഉൽഘടനം ചെയ്തു. കെ ൽ സി എ സംസ്ഥാന മാനേജിങ് കൌൺസിൽ അംഗം ശ്രീ. പ്രകാശ് പീറ്റർ സെമിനാരിന് നേതൃത്വം നൽകി ആശംസകൾ നേർന്നു മേഖല പ്രസിഡന്റ് സെബാസ്റ്റ്യൻ മാസ്റ്റർ, രൂപത വൈസ് പ്രസിഡന്റ് സണ്ണി എ ജെ, പാരിഷ് സെക്രട്ടറി വിൻസെന്റ് കൊയ്പറമ്പിൽ, സുപ്പീരിയർ സിസ്റ്റേഴ്സ് sr മോളി,sr ജോളി, അസിസ്റ്റന്റ് വികാർ ഡിലൂ റഫൽ എന്നിവർ സംസാരിച്ചു യൂണിറ്റ് സെക്രട്ടറി ലില്ലി ജോർജ് സ്വാഗതം പറഞ്ഞു. ജോസ് എ ടി യൂണിറ്റ് ട്രഷർ നന്ദിയും പറഞ്ഞു .