അങ്കോള:ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് അടക്കമുള്ളവര്‍ക്കായി നടക്കുന്ന പത്താംദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ബൂം എസ്കവേറ്റര്‍ പ്രവര്‍ത്തനം തുടങ്ങി.
ആര്‍മിക്കൊപ്പം എന്‍ ഡി എആര്‍ എഫ് സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്. മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സൈന്യവും കേരളവും.
തെരച്ചില്‍ നടത്തുന്ന പത്താം ദിവസമായ നാളെ അര്‍ജുനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍. ലോറി പുറത്തെത്തിക്കുന്നതിനെക്കാള് അര്‍ജുനെ കണ്ടെത്തുകയാണ് പ്രഥമ പരിഗണനയെന്ന് സൈന്യം വ്യക്തമാക്കി.മുങ്ങല്‍ വിദഗ്ദന്മാരെ പുഴയിലിറക്കി പരിശോധന നടത്താനും ക്യാമ്പിനില്‍ അര്‍ജുനുണ്ടോ എന്ന് ഉറപ്പുവരുത്താനുമാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഇതിന് ശേഷമാകും ട്രക്ക് പുറത്തെടുക്കുന്ന പ്രവര്‍ത്തനം ആരംഭിക്കുക. കൊളുത്തിട്ട് ലോറി ഉയര്‍ത്തണം. കൂബാ ഡൈവേഴ്സ് താഴേക്ക് ഇറങ്ങി ട്രക്കിന്മേല് കൊളുത്ത് ഇട്ട് ഉറപ്പിച്ചു തിരികെ കയറണം. അതിനുശേഷം ഉപകരണങ്ങളുടെ സഹായത്തോടെ ട്രക്ക് ഉയര്‍ത്തണം. അതിനായുള്ള സജ്ജീകരണങ്ങളാണ് ഉടനടി ഒരുക്കാന്‍ സൈന്യം തീരുമാനിച്ചിരിക്കുന്നത്.