സുൽത്താൻ പേട്ട: കെ സി വൈ എം സുൽത്താൻ പേട്ട രൂപതയുടെ ആദ്യത്തെ അർദ്ധ വാർഷിക സെനറ്റ് സമ്മേളനം പാലക്കാട് സെന്റ്. സെബാസ്റ്റ്യൻ കത്തീട്രൽ ഹാളിൽ വച്ച് നടത്തപ്പെട്ടു. രൂപത പ്രസിഡന്റ് ആന്റണി രാജ് മൂവർണ്ണ ക്കൊടി വാനിൽ ഉയർത്തികൊണ്ട് സെനറ്റ് സമ്മേളനം ആരംഭിച്ചു.
രൂപതയിലെ 30യൂണിറ്റുകളിൽ നിന്നുമുള്ള യുവജന നേതാക്കൾ സെനറ്റ് സമ്മേളനത്തിൽ പങ്കെടുക്കുകയും അവരുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. രൂപത അധ്യക്ഷൻ അഭിവന്ദ്യ റവ. ഡോ. അന്തോണി സാമി പീറ്റർ അബീർ സെനറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും കെ സി വൈ എം സുൽത്താൻ പേട്ട രൂപതയുടെ വെബ്സൈറ്റ് പബ്ലിഷ് ചെയ്യുകയും ചെയ്തു.
കെ സി വൈ എം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ഷാലിൻ ജോസഫ് വിശ്ഷ്ട അതിഥിയായി. യൂത്ത് ഡയറക്ടർ ഫാ. പ്രബിൻ രൂപത പ്രസിഡന്റ് ശ്രീ. ആന്റണി രാജ് , ഫാ. വിജീഷ് എന്നിവർ സംസാരിച്ചു. രൂപത സമിതി ഭാരവാഹികളും 30 യൂണിറ്റുകളിൽ നിന്നുമായി 200 അധികം യുവജന നേതാക്കളും അർദ്ധ വാർഷിക സെനറ്റ് സമ്മേളനത്തിൽ പങ്കെടുത്തു.