പറവൂർ :കോട്ടപ്പുറം രൂപത KLCA ഗോതുരുത്ത് മേഖല കൺവെൻഷൻ കടൽ വാതുരുത്ത് ഹോളിക്രോസ്സ് ദേവാലയ പാരീഷ് ഹോളിൽ സംസ്ഥാന പ്രസിഡൻ്റ് ഷെറി ജെ.തോമസ് ഉൽഘാടനം ചെയ്തു.
ക്രിസ്ത്യൻന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി, പ്രത്യാകിച്ച് ലത്തീൻ സമുദായത്തിൻ്റെ സാമ്പത്തീക , ക്ഷേമ, വിദ്യഭ്യാസ ഉന്നമനത്തിനായിസർക്കാരിൽ സമർപ്പിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മിഷൻ ശുപാർശകൾ ചർച്ച ചെയ്ത് നടപ്പാക്കണമെന്ന്അദ്ദേഹം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡൻ്റ് ആൻ്റണി തയ്യിൽ അദ്ധ്യക്ഷം വഹിച്ചു. വികാരി ജോയി തേലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.
രൂപത പ്രസിഡൻ്റ് അനിൽ കുന്നത്തൂർ മുഖ്യ പ്രഭാഷണം നടത്തി.KCF വൈസ് പ്രസി: E D ഫ്രാൻസീസ്, സേവ്യർ പടിയിൽ, ടോമി തൗണ്ടശ്ശേരി, ജെയിസ് ,ജോസഫ് കോട്ടപ്പറമ്പിൽ, അഗസ്റ്റിൻ ചിറയത്ത്, ജൂഡ് പണിക്കശ്ശേരി, ഷൈബി ജോസഫ് ,P F ലോറൻസ്, ഷീന ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.യൂണിറ്റിലെ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും, മൊമെൻ്റോ ,ക്വാഷ് അവാർഡ് എന്നിവ നൽകി