കവരത്തി: ഒരിടവേളയ്ക്ക് ശേഷം ലക്ഷദ്വീപിൽ വീണ്ടും അശാന്തി പുകയുന്നു. ‘പണ്ടാരം ഭൂമി’ പിടിച്ചെടുക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെയാണ് ദ്വീപിൽ വീണ്ടും സംഘർഷ സാധ്യതയാകുന്നത് .
വികസന പ്രവർത്തനങ്ങൾക്കായാണ് ഈ ഭൂമി ഏറ്റെടുക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. റോഡ്, ടൂറിസം, ആശുപത്രികൾ എന്നിങ്ങനെ വലിയ പദ്ധതികളാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത് . ഈ പുറമ്പോക്ക് സ്വഭാവമുള്ള ഈ ഭൂമി സർക്കാരിന്റേതാണെന്നും ജനങ്ങൾക്ക് പാട്ടത്തിന് നൽകിയ ഭൂമിയാണെന്നുമാണ് അധികൃതരുടെ വാദം.
ഇതിന്റെ ചുവടുപിടിച്ചാണ് ഭൂമി ജനങ്ങളുടെ അനുമതിയോ സമ്മതമോ നോക്കാതെ അധികൃതർ സർവേക്കായി എത്തിയത്.കാലങ്ങളായി ജനങ്ങൾ കൃഷി ചെയ്ത് പോരുന്ന ഭൂമിയാണ് ‘പണ്ടാരം ഭൂമി’. ദ്വീപിലെ നിരവധി ജനങ്ങളുടെ ജീവിതം തന്നെ ഇത്തരം പണ്ടാര ഭൂമിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇവ ഏറ്റെടുത്താൽ പലരുടെയും ജീവിതം തന്നെ ദുരവസ്ഥയിലാകും. അവയാണ് കൃത്യമായ നഷ്ടപരിഹാരം പോലും ഉറപ്പാക്കാനാകാതെ അധികൃതർ കയ്യടക്കുന്നതെന്നാണ് ദ്വീപ് നിവാസികൾ വ്യക്തമാക്കുന്നത് .