നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റിയും ഫെഡറൽ ബാങ്കും സംയുക്തമായി ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സ്വയം സഹായ സംഘാംഗങ്ങൾക്ക് 3 കോടി രൂപയുടെ മൈക്രോ ക്രഡിറ്റ് വായ്പ മേള-2024 സംഘടിപ്പിച്ചു.
നിഡ്സ് ഡയറക്ടർ വെരി റവ.ഫാ. രാഹുൽ ബി. ആൻ്റോ അദ്ധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി വൈസ് പ്രസിഡൻ്റ് & റീജിയണൽ ഹെഡ് തിരുവനന്തപുരം പ്രതാപചന്ദ്രൻ വായ്പ വിതരണ മേള ഉത്ഘാടനം ചെയ്തു.
നെയ്യാറ്റിൻകര ഫെഡറൽ ബാങ്ക് ചീഫ് മാനേജർ സ്മിത രാജൻ, സീനിയർ മാനേജർ സോണൽ ഹെഡ് അഗ്രികൾച്ചർ ഡിപ്പാർട്ട്മെൻ്റ് തിരുവനന്തപുരം ജോബിൻ വി. ജോസഫ്, കമ്മീഷൻ സെക്രട്ടറി റവ.ഫാ. ക്ലീറ്റസ്, നിഡ്സ് കമ്മീഷൻ സെക്രട്ടറി വെരി.റവ.ഫാ.ഡെന്നിസ് മണ്ണൂർ,നിഡ്സ് പ്രോജക്ട് ഓഫീസർ എ.എം മൈക്കിൾ, സീനിയർ മാനേജർ .സമീന, പ്രോഗ്രാം കോ-ഓഡിനേറ്റർഅഗസ്റ്റീന, നെയ്യാറ്റിൻകര മേഖല ആനിമേറ്റർ ബീനകുമാരി എന്നിവർ സംസാരിച്ചു. തിരഞ്ഞെടുത്ത സ്വയംസഹായ സംഘാംഗങ്ങൾക്ക് വായ്പ വിതരണം ചെയ്തു.