ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 30 മുസ്ലിംങ്ങളെ ഹിന്ദുമതത്തിലേക്ക് ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യിച്ച് തീവ്ര ഹിന്ദുത്വവാദികള്‍. 30 പേരെ ‘ഘര്‍വാപസി’ നടത്തിയെന്നാണ് ഇതേകുറിച്ച് ഇന്‍ഡോര്‍ ആസ്ഥാനമായ സാം പവാടി എന്ന ഹിന്ദുത്വ സംഘടന പറഞ്ഞത്.
ഇതില്‍ 14 പേര് വനിതകളാണ്. ‘അഗ്നി കുണ്ഡി’ന് ചുറ്റും സ്ത്രീകളടക്കമുള്ള ഏതാനും പേര് ഇരിക്കുന്നതും അവരെ ഹൈന്ദവ കര്‍മങ്ങള്‍ അനുഷ്ടിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ ദൃശ്യങ്ങളടങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇന്‍ഡോറിലെ ഖജ്രാന ഗണേഷ് ക്ഷേത്രത്തില്‍ പ്രദേശത്തെ വിശ്വഹിന്ദു പരിഷത്തിന്റെ മേല്‍നോട്ടത്തിലാണ് ചടങ്ങുകള്‍ നടന്നത്.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുക എന്ന ഉദ്ദേശത്തോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊണ്ടുവന്ന നിയമത്തിന്റെ മാതൃകയില്‍ മധ്യപ്രദേശില്‍ നിലവില്‍വന്ന ‘മധ്യപ്രദേശ് മതസ്വാതന്ത്ര്യനിയമം- 2021’ പകാരമാണ് നടപടിയെന്നും മതംമാറിയത് സംബന്ധിച്ച് ജില്ലാ ഭരണാധികാരികള്‍ക്ക് സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും വി.എച്ച്.പി ഭാരവാഹികള്‍ അറിയിച്ചു.ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്.
എന്നാല്‍, വിഷയത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്. ഖജ്രാന ഗണേഷ് ക്ഷേത്രത്തില്‍ സ്വമേധയാ മതം മാറുന്നതിനുള്ള ചടങ്ങില്‍ പങ്കെടുത്ത 28 പേരെ കുറിച്ച് ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ഏതെങ്കിലും സമ്മര്‍ദമോ സ്വാധീനമോ അത്യാഗ്രഹമോ മൂലം ഇവര്‍ മതം മാറിയതായി ഇതുവരെ ഞങ്ങള്‍ക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഡെപ്യൂട്ടി പൊലിസ് കമ്മിഷനര്‍ അഭിനയ് വിശ്വകര്‍മ പറഞ്ഞു.