വൈപ്പിൻ : ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കുക, ജാതി സെൻസസ് ഉടൻ തുടങ്ങുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ ൽ സി എ സംസ്ഥാന കമ്മറ്റിയുടെ കോശി @1000 യോഗങ്ങളുടെ ഭാഗമായി KLCA പള്ളിപ്പുറം മേഖലാ കൺവെൻഷൻ ചെറുവൈപ്പ് ABB ഓഡിറ്റോറിയത്തിൽ നടന്നു.
കേരളത്തിലെ ന്യൂനപക്ഷ പിന്നോക്ക സമുദായങ്ങളായ ലത്തീൻ കാത്തോലിക്കാരുടെയും ദലിത് ക്രിസ്താനികളുടെയും സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ പിന്നോക്ക അവസ്ഥ പഠിക്കാനും അവരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി നിർദ്ദേശങ്ങൾ സമർപ്പിക്കാനും നിയോഗിച്ചതാണ് ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ.
KLCA സംസ്ഥാന പ്രസിഡണ്ട് അഡ്വ ഷെറി ജെ തോമസ് ഉദ്ഘാടനം നിർവഹിച്ചു. ചെറുവൈപ്പ് യൂണിറ്റ് പ്രസിഡണ്ട് ആന്റണി അരീപറമ്പിൽ അധ്യക്ഷത വഹിച്ചു. മുൻപ്രസിഡന്റ് ഡഗ്ലസ് ആന്റണി സ്വാഗതം പറഞ്ഞു. റവ ഫാദർ ജെയിംസ് അറക്കത്തറ അനുഗ്രഹ പ്രഭാഷണം നടത്തി. മുഖ്യ പ്രഭാഷണം KLCA രൂപതാ പ്രസിഡണ്ട് അനിൽ കുന്നത്തൂർ നിർവഹിച്ചു.
രൂപതാ ജനറൽ സെക്രട്ടറി ജോൺസൻ മങ്കുഴി, രൂപതാ വൈസ് പ്രസിഡന്റ്റുമാരായ ജോസഫ് കോട്ടപറമ്പിൽ, ടോമി തൗണ്ടശ്ശേരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിനിജെയ്സൺ, KCYM രൂപതാ പ്രസിഡണ്ട് ജെൻസൺ ആൽബി, പാരിഷ് സെക്രട്ടറി ജെയ്സൺ ജോസഫ്, KLCWA പ്രസിഡണ്ട് ധന്യ അനീഷ്, ജോമോൻ കോലോത്തുവീട്ടിൽ, സന്തോഷ് ചിറ്റേത് എന്നിവർ ആശംസ പ്രസംഗം നടത്തി. പാരിഷ് ട്രസ്റ്റി ആന്റണി കല്ലുരാൻ നന്ദി പറഞ്ഞു.