ചെന്നൈ :തമിഴ്നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിൽ ചൊവ്വാഴ്ചയുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവരില്‍ അഞ്ചുപേരുടെ നില ഗുരുതരം ആണ് .
ചൊവ്വാഴ്ച രാത്രിയോടെയാണ് കരുണാപുരത്ത് ഒരു സംഘം കൂലി തൊഴിലാളികൾ വ്യാജ മദ്യവിൽപ്പനക്കാരിൽനിന്ന് മദ്യം വാങ്ങിയത്.മദ്യം കഴിച്ചതിനുശേഷം തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും തലവേദനയും ഛർദിയും തലകറക്കവും അനുഭവപ്പെട്ടു. തുടർന്ന് ഓരോരുത്തരെയായി ആശുപത്രിയിലേക്കു കൊണ്ടുവരികയായിരുന്നു.
സംഭവത്തിൽ സിബി-സിഐഡി അന്വേഷണത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉത്തരവിട്ടു. കള്ളാക്കുറിച്ചി ജില്ലാ കളക്ടർ ശ്രാവൺകുമാർ ജാടവത്തിനെ സ്ഥലം മാറ്റി. ജില്ലാ പോലീസ് സൂപ്രണ്ട് സമയ് സിംഗ് മീണയെയും സസ്പെൻഡ് ചെയ്തു.