ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. മൂന്ന് പേര്‍ക്കും എതിരില്ലാതെ ജയം. എല്‍.ഡി.എഫില്‍ നിന്ന് സി.പി.ഐയിലെ പി.പി സുനീര്‍, കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി എന്നിവരും, യു.ഡി.എഫില്‍ നിന്ന് മുസ്ലിം ലീഗിലെ ഹാരിസ് ബീരാനുമാണ് രാജ്യസഭയിലെത്തുക.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് മൂന്നുമണിക്ക് അവസാനിച്ചിരുന്നത്. മറ്റാരും പത്രിക നല്കാത്തതിനാല് എതിരില്ലാതെ തന്നെ വിജയിക്കുകയായിരുന്നു.