വൈപ്പിൻ:KLCA ഓച്ചന്തുരുത്ത് യൂണിറ്റിന്റെ നേത്യത്വത്തിൽ 2500 ഗ്രോ ബാഗുകളുടെയും പച്ചക്കറി തൈ കളുടെയും വിതരണോത്ഘാടനം ബഹു: എറണാകുളം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. എൽസി ജോർജ് നിർവഹിച്ചു. Organic Vegitable എല്ലാ ഭവനങ്ങളിലും ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള Mother’s Garden എന്ന ഒച്ചന്തുരുത്ത് KLCA യുടെ Dream Project ആണ് ഇന്നിവിടെ പ്രാവർത്തികമായത്. KLCA യൂണിറ്റ് ഡയറക്ടർ ബഹു: ഡെന്നി പാലക്കപ്പറമ്പിൽ അച്ചന്റെ ഉപദേശവും KLCA പ്രവർത്തകരുടെ അർപ്പണമനോഭാവവുമാണ് ഇന്നീ പദ്ധതി സാക്ഷാൽക്കരിച്ചതിന്റെ പിന്നിള്ളത്.
ഇതോടനുബന്ധിച്ചു ചേർന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് ലൈജു കളരിക്കൽ അധ്യക്ഷത വഹിച്ചു. ഡെന്നിയച്ചൻ അനുഗ്രഹ പ്രഭാഷണം നടത്തി.
KLCA വൈപ്പിൻ മേഘല സെക്രട്ടറി ആന്റണി ബാബു അട്ടിപ്പേറ്റി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി സൈമൺ അട്ടിപ്പേറ്റി, യൂണിറ്റ് വൈസ് പ്രസിഡണ്ട് ഡെൽസി ആന്റണി, PRO . ആന്റണി സജി,സ്മിത അനിൽ കളരിക്കൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി ആന്റണി സാബു വാര്യത്ത് സ്വാഗതവും പരിസ്ഥിതി കൺവീനർ ശ്രീ വിനു നന്ദിയും പറഞ്ഞു
ജോൺസൺ തിയ്യാടി, റെൻഷിലിൻ മുങ്ങട്ട്, ഷിജു വാര്യത്ത്, ജിബിൻ കളരിക്കൽ, അതിൽ കളരിക്കൽ, റോയ് ചക്കാലക്കൽ,ജോഷി അട്ടിപ്പേറ്റി, രാജേഷ് എടപ്പങ്ങാട്ട്, നിലേഷ് മൈക്കിൾ, ഷെമിൻ കളരിക്കൽ, ആൻസി, ഷൈനി, ജാൻസി ഗിൽജ എന്നിവർ നേതൃത്വം തല്കി.