കൊല്‍ക്കത്ത: ഇന്ന് രാവിലെ പശ്ചിമ ബംഗാളില്‍ കാഞ്ചൻജംഗ എക്സ്പ്രസ് ഗുഡ്സ് ട്രെയിനില്‍ ഇടിച്ചുണ്ടായ അപകടത്തില്മരണം 15 ആയി . 60 യാത്രക്കാർക്ക് പരിക്കേറ്റു. ന്യൂ ജൽപായ്ഗുരിക്ക് സമീപം ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎംഎൻആർഎഫിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട് .
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടം ഞെട്ടിക്കുന്നതാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അഭിപ്രായപ്പെട്ടു. യുദ്ധകാല അടിസ്ഥാനത്തില്‍ രക്ഷാദൗത്യം നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പശ്ചിമ മമത ബാനര്‍ജി എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.